എസ്.എ. ഡാങ്കെയുടെ മകൾ റോസ ദേശ്പാണ്ഡെ അന്തരിച്ചു
Saturday, September 19, 2020 11:54 PM IST
മുംബൈ: രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലാരൊളായ എസ്.എ. ഡാങ്കെയുടെ മകൾ റോസ ദേശ്പാണ്ഡെ (92) അന്തരിച്ചു. ലോക്സഭാംഗവും കമ്യൂണിസ്റ്റ്പാർട്ടി നേതാവുമായിരുന്ന റോസ ദേശ്പാണ്ഡെയെ വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കഴിഞ്ഞദിവസമാണ് മുംബൈയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മഹാരാഷ്ട്ര രൂപീകരണത്തിനായുള്ള സംയുക്തമഹാരാഷ്ട്ര മൂവ്മെന്റ്, ഗോവയുടെ വിമോചനത്തിനായുള്ള സമരം തുടങ്ങിയവയിൽ നേതൃത്വപരമായ പങ്കുവഹിച്ചു. മുംബെെ സൗത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്ന് 1974 ൽ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട റോസ ജീവനക്കാരുടെ പ്രസവാവധിയുൾപ്പെടെ സ്ത്രീകളുടെ ഒട്ടേറെ അവകാശസമരങ്ങൾക്കുവേണ്ടിയും പോരാടി.