ലാവ്ലിൻ കേസ് ഇന്നു പരിഗണിക്കും
Wednesday, September 30, 2020 12:24 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണമുള്ള ലാവ്ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പലതവണ അവധിക്കു വയ്ക്കുകയും ബെഞ്ച് മാറുകയും ചെയ്തതിനു ശേഷമാണ് കേസ് ഇന്നു വീണ്ടും ജസ്റ്റീസ് ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കെത്തുന്നത്.