വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറും
Thursday, October 1, 2020 12:40 AM IST
ശ്രീനഗർ: ഭീകരരെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ മൂന്നു പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് ബന്ധുക്കൾക്കു കൈമാറുമെന്നു ശ്രീനഗർ പോലീസ്. ജൂലൈ 18നാണ് അംഷിപുര ഗ്രാമത്തിൽ തീവ്രവാദികളെന്ന് ആരോപിച്ച് മൂന്നുപേർ സൈനികരുടെ വെടിയേറ്റു മരിച്ചത്. അതേസമയം, കൊല്ലപ്പെട്ട മൂന്നുപേർ രജൗരിയിൽനിന്നു കാണാതായവരെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഷോപിയാനിൽ ജോലിക്കെത്തിയ ഇവരോടൊപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾ പോലീസിൽ പരാതി നല്‍കിയിരുന്നു. സൈനികർ അധികാര ദുർവിനിയോഗം നടത്തിയെന്ന് സൈനിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെ സൈനികർക്കെതിരേ നിയമനടപടികളും ആരംഭിച്ചു. മരിച്ചവരുടെ ഡിഎൻഎ പരിശോധന നടത്തിയാണ് കുടുംബാംഗങ്ങൾക്കു വിട്ടുനല്‍കാൻ തീരുമാനമെടുത്തത്.