അഹമ്മദ് പട്ടേലിനു കോവിഡ്
Friday, October 2, 2020 12:30 AM IST
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിനു കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പട്ടേൽതന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം വീട്ടിൽ ക്വാറന്റൈനിലാണ്.