ജെഡി-യു സ്ഥാനാർഥിക്കു സന്താനഭാഗ്യം
Monday, October 19, 2020 12:37 AM IST
ആര(ബിഹാർ): ബിഹാറിലെ ജഗദീഷ്പുരിൽ മത്സരിക്കുന്ന ജെഡി-യു സ്ഥാനാർഥി സുഷുംലത കുശ്വാഹ പെൺകുഞ്ഞിനു ജന്മം നല്കി.
ഇന്നലെ ജഗദീഷ്പുരിൽ തെരഞ്ഞെടുപ്പു റാലിക്കിടെ മുഖ്യമന്ത്രി നിതീഷ്കുമാറാണ് ശനിയാഴ്ച രാത്രി സുഷുംലതയ്ക്കു പെൺകുഞ്ഞു പിറന്ന കാര്യം അറിയിച്ചത്. 2012ൽ വിവാഹിതയായ സുഷുംലതയ്ക്ക് ഏഴു വയസുള്ള പെൺകുട്ടികൂടിയുണ്ട്. മണ്ഡലത്തെ 18 സ്ഥാനാർഥികളെ ഏക വനിതയാണു സുഷുംലത. പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിലുള്ള പ്രകടനമാണ് ഇവരെ നിയമസഭയിലേക്കു മത്സരിപ്പിക്കാൻ കാരണം.