ഇഎസ്ഐ മെഡി. കോളജുകളിലെ ക്വോട്ട: തടസം മാറിയെന്നു കേന്ദ്രം
Wednesday, October 28, 2020 12:27 AM IST
ന്യൂഡൽഹി: ഈ വർഷം ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള പ്രവേശന ക്വോട്ട അനുവദിക്കുന്നതിനുള്ള എല്ലാ തടസവും മാറിയതായി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വർ. ഇതു സംബന്ധിച്ച് നിരവധി തവണ കേന്ദ്ര സർക്കാരിനോട് ആവശ്യമുന്നയിച്ച് എൻ.കെ. പ്രേമചന്ദ്രൻ എംപിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളികളുടെ മക്കൾക്ക് ഇഎസ്ഐ മെഡിക്കൽ കോളേജുകളിലെ പ്രവേശന ക്വോട്ടയുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് വന്നതോടെ ഇഎസ്ഐ കോർപറേഷന് ഈ വർഷത്തെ ക്വാട്ട അനുസരിച്ച് പ്രവേശനം നടത്താവുന്നതാണ്.