അനധികൃത പണമിടപാട് ഒരാൾ പിടിയിൽ
Friday, November 27, 2020 2:29 AM IST
ന്യൂഡൽഹി/മുംബൈ: അനധികൃത പണമിടപാടു കേസിൽ ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിന്റെ കൂട്ടാളി അമിത് ഛന്തോലയെ ഇഡി അറസ്റ്റ് ചെയ്തു. സുരക്ഷാ ഏജൻസിയായ ടോപ്സ് ഗ്രൂപ്പുമായും പ്രമോട്ടർ രാഹുൽ നന്ദയുമായും ഛന്തോലയ്ക്ക് ഇടപാടുകളുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
താനെയിലും മുംബൈയിലുമായി സർനായിക്കിന്റെയും നന്ദയുടെയും വസതികളിൽ ഉൾപ്പെടെ പത്തിടങ്ങളിൽ ഇഡി 24നു റെയ്ഡ് നടത്തിയിരുന്നു. മഹാരാഷ്ട്ര സർക്കാർ സംഘടനയ്ക്ക് കന്പനി സുരക്ഷ നല്കിവന്ന 2014-15 വർഷങ്ങളിലെ പണമിടപാടുകൾ ഇഡി പരിശോധിച്ചുവരികയാണ്. സർനായികിന് വിദേശ ബാങ്കിൽനിന്ന് ലഭിച്ച ഡെബിറ്റ് കാർഡ് റെയ്ഡിൽ കണ്ടെടുത്തിരുന്നു. കാർഡിലെ വിലാസം പാക് പൗരന്റേതാണെന്നും എംഎൽഎയെ ഉടൻ ചോദ്യം ചെയ്യുമെന്നും ഇഡി ഉദ്യോഗസ്ഥർ സൂചന നല്കി.