മതപരിവർത്തന നിരോധന നിയമം: യുപിയിൽ രണ്ടാം കേസ്
Monday, November 30, 2020 11:07 PM IST
ലക്നോ: നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം ഉത്തർപ്രദേശ് സർക്കാർ രണ്ടാം കേസ് രജിസ്റ്റർചെയ്തു. ബറേലി ജില്ലയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച ആദ്യ കേസും ബറേലി ജില്ലയിലായിരുന്നു രജിസ്റ്റർ ചെയ്തത്. താഹിർ ഹുസൈൻ എന്നയാൾക്കെതിരെയാണു കേസ്. ഇയാൾ കുനാൽ ശർമ എന്ന പേരു സ്വീകരിച്ച് ഹിന്ദു യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതി ഗർഭിണിയായിരിക്കേ ഇയാളുടെ തൊഴിയേറ്റ് ഗർഭമലസിയിരുന്നു. ഇസ്ലാം മതം സ്വീകരിക്കാൻ യുവതിയെ താഹിർ ഹുസൈൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്.