സ്വാഗതം ചെയ്ത് അണ്ണാ ഡിഎംകെ, ബിജെപി
Friday, December 4, 2020 12:05 AM IST
ചെന്നൈ: പാർട്ടി രൂപവത്കരിക്കുമെന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്ത് അണ്ണാ ഡിഎംകെ, ബിജെപി കക്ഷികൾ. അവസരം ലഭിച്ചാൽ രജനീകാന്തുമായി സഖ്യമുണ്ടാക്കുമെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ഒ. പനീർശെൽവം പറഞ്ഞു.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ആർഎസ്എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തിയും രജനീകാന്തിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ജനാധിപത്യത്തിൽ ആർക്കും രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ സാധിക്കുമെന്നായിരുന്നു ഡിഎംകെയുടെ പ്രതികരണം.