എ.കെ. ആന്റണി കോവിഡ് വിമുക്തനായി
Saturday, December 5, 2020 1:08 AM IST
ന്യൂഡൽഹി: കോവിഡ് മുക്തി നേടിയ മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണിയും ഭാര്യ എലിസബത്തും ആശുപത്രി വിട്ട് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ മടങ്ങിയെത്തി. ഏതാനും ദിവസം കൂടി അദ്ദേഹം വീട്ടിൽ ക്വാറന്റെെനിൽ തുടരും.
ഡൽഹിയിലെ എയിംസ് ആശുപത്രിയിൽനിന്ന് ഇന്നലെ വൈകുന്നേരമാണ് ഡിസ്ചാർജ് ചെയ്തത്. കോവിഡ് പോസിറ്റീവ് ആയതിനെടർന്നു കഴിഞ്ഞ മാസം 19നാണ് ഇരുവരെയും എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.