ഗിരീഷ് ഗൗതം മധ്യപ്രദേശ് സ്പീക്കറാകും
Monday, February 22, 2021 12:05 AM IST
ഭോപ്പാൽ: ബിജെപി അംഗം ഗിരീഷ് ഗൗതം മധ്യപ്രദേശ് നിയമസഭാ സ്പീക്കറാകും. ഇന്നലെ ഇദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. ദേവ്തലാബ് മണ്ഡലത്തിൽനിന്നു നാലു തവണ ഗിരീഷ് ഗൗതം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്പീക്കർസ്ഥാനത്തേക്കു മത്സരിക്കേണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ എൻ.പി. പ്രജാപതി രാജിവച്ചശേഷം മധ്യപ്രദേശ് സ്പീക്കർസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2020 ജൂലൈ മുതൽ ബിജെപിയിലെ രാമേശ്വർ ശർമ പ്രോടെം സ്പീക്കറായി.