പ്രിയങ്ക ഗാന്ധി വാരാണസിയിലെ ഗുരു രവിദാസ് ക്ഷേത്രം സന്ദർശിച്ചു
Sunday, February 28, 2021 12:11 AM IST
ലക്നോ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ വാരാണസിയിലെ പ്രശസ്തമായ ഗുരു രവിദാസ് ക്ഷേത്രം സന്ദർശിച്ചു. ഗുരു രവിദാസിന്റെ ജന്മവാർഷിക ദിനമായിരുന്നു ഇന്നലെ. രാഷ്ട്രീയമോ വിവേചനമോ തീണ്ടാത്ത ശരിയായ മതമെന്തെന്നു പഠിപ്പിച്ചുതന്ന സന്യാസിവര്യനായിരുന്നു ഗുരുജി രവിദാസെന്ന് പ്രിയങ്ക പറഞ്ഞു.
ശരിയായ മതം ജനങ്ങളെ വിഭജിക്കില്ല, അനുകന്പയും സ്നേഹവും ഹൃദയത്തിൽ നിറയ്ക്കുക മാത്രമേ ചെയ്യൂ എന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
രാവിലെ വാരാണസി വിമാനത്താവളത്തിലെത്തിയ പ്രിയങ്ക, ഗുരു രവിദാസിന്റെ ജന്മദേശമായ സീർ ഗോവർധനിലെത്തി പ്രണാമമർപ്പിച്ചു. രണ്ടുവർഷത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രിയങ്ക ഇവിടെയെത്തുന്നത്.