നടൻ വീര സാത്തിദാർ അന്തരിച്ചു
Wednesday, April 14, 2021 1:23 AM IST
നാഗ്പുർ: നടനും സാമൂഹ്യപ്രവർത്തകനുമായ വീര സാത്തിദാർ (62) അന്തരിച്ചു. കോവിഡ് അനുബന്ധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് നാഗ്പുർ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
കോവിഡ് രോഗബാധയെത്തുടർന്നു കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദേശീയ പുരസ്കാരം നേടിയ കോർട്ട് എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണു വീര സാത്തിദാർ ശ്രദ്ധ നേടുന്നത്. 2016ൽ ഇന്ത്യയുടെ ഒൗദ്യോഗിക ഓസ്കർ എൻട്രിയായിരുന്നു കോർട്ട്.