ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം: ഹർജി തള്ളി
Saturday, April 17, 2021 12:53 AM IST
ന്യൂഡൽഹി: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി.
ഒരു വിഭാഗം യാക്കോബായ വിശ്വാസികളാണു സുപ്രീം കോടതിയെ സമീപിച്ചത്. സഭാ തർക്കത്തിൽ 1934ലെ മലങ്കര സഭ ഭരണഘടനാ പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്നു 2017ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതിനുശേഷം നിരവധി ഹർജികൾ സമർപ്പിച്ചിരുന്നെങ്കിലും ഇവയൊന്നും പരിഗണിക്കാൻ സുപ്രീംകോടതി കോടതി തയാറായിട്ടില്ല.