കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഹാജർനില 50% കുറച്ചു
Saturday, April 17, 2021 1:29 AM IST
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലെ ഹാജർനില 50 ശതമാനമാക്കി കുറച്ചു. അണ്ടർ സെക്രട്ടറി മുതൽ താഴെ വരെയുള്ള ഉദ്യോഗസ്ഥർക്കു വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാം.
ഓഫീസുകളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഷിഫ്റ്റുകളായി തിരിച്ച് ക്രമീകരണം നടത്താനും അനുമതിയുണ്ട്. ടെലിഫോണ്‍ വഴിയോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ വീട്ടിലിരുന്ന് ജോലി ചെയ്യാം. കണ്ടെയ്ന്റ്മെന്റ് സോണുകളിൽനിന്നു വരുന്നവർക്ക് ഇളവ് തുടരും. 45 വയസിനു മുകളിലുള്ളവർ വാക്സിൻ എടുത്തെന്ന് ഉറപ്പാക്കണമെന്നും പുതിയ മാർഗനിർദേശങ്ങൾ ഏപ്രിൽ 30 വരെ തുടരുമെന്നും ഉത്തരവിൽ പറയുന്നു.