ബംഗാളിന്റെ വികസനത്തിനു മോദിയുടെ കാലുപിടിക്കാം: മമത
Sunday, May 30, 2021 12:29 AM IST
കോൽക്കത്ത: ചീഫ് സെക്രട്ടറി ആലോപൻ ബന്ദോപാദ്ധ്യായയെ തിരിച്ചുവിളിച്ച കേന്ദ്രസർക്കാർ നടപടയിൽ രൂക്ഷവിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാർ പ്രതികാരരാഷ്ട്രീയം കളിക്കുകയാണെന്നു മമത കുറ്റപ്പെടുത്തി.
സംസ്ഥാന ഭരണത്തിന്റെ ഓരോ ചുവടിലും പ്രശ്നങ്ങൾ സൃഷ്ടിക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി, മോദി ആവശ്യപ്പെട്ടാൽ അദ്ദേഹത്തിന്റെ കാലുപിടിക്കാനും തയാറാണെന്ന് മമത പറഞ്ഞു.