അന്പതോളം ബിജെപിക്കാർ ധർണ നടത്തി; തൃണമൂലിൽ തിരികെയെടുത്തു
Tuesday, June 15, 2021 1:16 AM IST
കോൽക്കത്ത: ബംഗാളിലെ ബിർഭും ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന അന്പതോളം പേരെ തൃണമൂൽ കോൺഗ്രസിൽ തിരികെയെടുത്തു. തങ്ങളെ തൃണമൂലിൽ തിരികെയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ തൃണമൂൽ ഓഫീസിനു ധർണ നടത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ വൻ വിജയത്തോടെ ബിജെപിയിൽനിന്ന് തൃണമൂലിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയി കഴിഞ്ഞ ദിവസമാണു തൃണമൂലിൽ തിരികെയെത്തിയത്.