നാലാം ദിവസവും പാർലമെന്റ് സ്തംഭിച്ചു
Saturday, July 24, 2021 2:20 AM IST
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായ നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി പിരിഞ്ഞു. പെഗാസസ് ഫോണ് ചോർത്തൽ, കാർഷിക വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും പലതവണ പിരിഞ്ഞു. പെഗാസസ് വിഷയത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു.
ബഹളം രൂക്ഷമായതോടെ ലോക്സഭ ഉച്ചയോടെയും രാജ്യസഭ ഉച്ചയ്ക്ക് ശേഷവും പിരിഞ്ഞു.