പാർലമെന്റ് സ്തംഭനം: പ്രതിപക്ഷത്തിനെതിരേ നരേന്ദ്ര മോദി
Wednesday, August 4, 2021 12:48 AM IST
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിൽ പ്രതിപക്ഷത്തിനെതിരേ അതിരൂക്ഷ വിമർശനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി പാർലമെന്റ് നടപടികൾ തുടർച്ചയായി മുടങ്ങുന്നത് ഭരണഘടനയെ യും ജനങ്ങളെയും ജനാധിപത്യത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മോദി പറഞ്ഞു. എംപിമാർ പാർലമെന്റിന്റെ അന്തസ് കാത്തു സൂക്ഷിക്കണം. ബിജെപി എംപിമാർ ഒരു തരത്തിലും പ്രകോപിതരാകരുത്. എല്ലാവരും നടപടിക്രമങ്ങൾ പങ്കെടുത്ത് പാർലമെന്റിൽ ഹാജരായിരിക്കണമന്നും മോദി പറഞ്ഞു.
ഇരുസഭകളിലും പ്രതിപക്ഷത്തിന്റെ പ്രവൃത്തികൾ കാരണം പാർലമെന്റ് അപമാനിക്കപ്പെട്ടിരിക്കുന്നു. രാജ്യസഭയിൽ മന്ത്രിയുടെ കൈയിൽ നിന്ന് പേപ്പർ തട്ടിയെടുത്തു കീറിയെറിഞ്ഞ എംപിക്ക് ഒരു മനഃസ്ഥാപവുമില്ലെന്നും മോദി കുറ്റപ്പെടുത്തി.