ബന്ധുനിയമന കേസ്: ഹൈക്കോടതി വിധിക്കെതിരേ ജലീൽ സുപ്രീംകോടതിയിൽ
Wednesday, August 4, 2021 12:48 AM IST
ന്യൂഡൽഹി: ബന്ധുനിയമന കേസിൽ നീതി ലഭിച്ചില്ലെന്ന പരാതിയുമായി മുൻ മന്ത്രി കെ.ടി. ജലീൽ സുപ്രീംകോടതിയിൽ. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെതിരേ ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെയും ലോകായുക്ത റിപ്പോർട്ടും റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത റിപ്പോർട്ട് വന്നതിനെ ത്തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന ജലീൽ രാജിവച്ചിരുന്നു. ന്യൂനപക്ഷ വികസന കോർപറേഷൻ നിയമനത്തിൽ മന്ത്രി കെ.ടി ജലീൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ.