നടി ജാക്വിലിൻ മൂന്നാം തവണയും ഇഡിക്കു മുന്പാകെ ഹാജരായില്ല
Tuesday, October 19, 2021 1:27 AM IST
ന്യൂഡൽഹി: വിശ്വാസവഞ്ചന നടത്തി പ്രമുഖ വ്യക്തികളിൽനിന്ന് 200 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ നടി ലീന മരിയ പോൾ, ഭർത്താവ് സുകേഷ് ചന്ദ്രശേഖർ എന്നിവർക്കെതിരായ കള്ളപ്പണക്കേസിൽ മൂന്നാംതവണയും നടി ജാക്വിലിൻ ഫെർണാണ്ടസ്(36) എൻഫോഴ്സ് ഡയറക്ടറേറ്റിനു മുന്പാകെ ഹാജരായില്ല. ജോലിത്തിരക്കു മൂലം ഹാജരാകാനാവില്ലെന്നാണ് ഇന്നലെ നടി ഇഡിയെ അറിയിച്ചത്.
ജാക്വിലിനും സുകേഷും തമ്മിലുള്ള പണമിടപാടുകളുടെ വിവരങ്ങൾ ഇഡിക്കു ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഓഗസ്റ്റിൽ ജാക്വിലിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.