രാഹുൽഗാന്ധി ലഹരിമരുന്നിന് അടിമ: ബിജെപി
Wednesday, October 20, 2021 12:09 AM IST
ഹുബള്ളി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും രാഹുലിനു മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നും കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ .
കോൺഗ്രസ് പാർട്ടിയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് അറിയാത്ത, മയക്കുമരുന്നു കച്ചവടവുമായി നടക്കുന്നയാളാണ് രാഹുലെന്നും കട്ടീൽ ആക്ഷേപിച്ചു. പ്രധാനമന്ത്രി നിരക്ഷരനും യാചകനുമാണെന്നു കർണാടക കോൺഗ്രസ് നേതൃത്വം കഴിഞ്ഞദിവസം ആക്ഷേപിച്ചിരുന്നു.
എന്നാൽ, മോദിക്കെതിരേയുള്ള പരാമർശം കോൺഗ്രസ് നേതൃത്വം പിൻവലിച്ചിരുന്നു. രാഹുലിനെതിരേയുള്ള പരാമർശം പിൻവലിച്ച് ബിജെപി നേതൃത്വം മാപ്പുപറയണമെന്നു കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.