മൂന്നു ബിഎസ്പി നേതാക്കൾ കോൺഗ്രസിലെത്തി
Monday, November 29, 2021 1:17 AM IST
ലക്നോ: മുൻ മുഖ്യമന്ത്രി മായാവതിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി(ഒഎസ്ഡി) ഗംഗാ റാം ഉൾപ്പെടെ മൂന്നു ബിഎസ്പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ്കുമാർ ലല്ലുവിന്റെ സാന്നിധ്യത്തിലാണ് ഇവർ അംഗത്വമെടുത്തത്.
ശിവ് പൂരൺ സിംഗ് ചൗഹാൻ, രാജ്യവർധൻ സിംഗ് എന്നിവരാണു കോൺഗ്രസിൽ ചേർന്ന മറ്റു ബിഎസ്പി നേതാക്കൾ.