അഖിലേഷ് നിയമസഭയിലേക്കു മത്സരിക്കും
Thursday, January 20, 2022 1:43 AM IST
ലക്നോ: സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നിയമസഭയിലേക്കു മത്സരിക്കുമെന്നു റിപ്പോർട്ട്. അസംഗഡിലായിരിക്കും അഖിലേഷ് മത്സരിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന സാഹചര്യത്തിലാണ് അഖിലേഷും മത്സരിക്കാൻ തയാറെടുക്കുന്നത്.
അസംഗഡിൽനിന്നുള്ള ലോക്സഭാംഗമാണ് ഇദ്ദേഹം. 2012ൽ മുഖ്യമന്ത്രിയായപ്പോൾ അഖിലേഷ് എംഎൽസിയായിരുന്നു. യോഗി ആദിത്യനാഥും എംഎൽസിയായിരുന്നു. ആദ്യമായാണ് ആദിത്യനാഥ് നിയമസഭയിലേക്കു മത്സരിക്കുന്നത്.