കോണ്‍ഗ്രസിന് വോട്ടു നൽകി പാഴാക്കരുതെന്ന് മായാവതി
Monday, January 24, 2022 1:14 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വോട്ടു നൽകുന്നത് ബിജെപിക്കു ഗുണം ചെയ്യുമെന്ന് ബിഎസ്പി നേതാവ് മായാവതി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കാലങ്ങളിലുള്ള കോണ്‍ഗ്രസ് പാർട്ടിയുടെ പ്രകടനം തീർത്തും മോശമാണ്.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തന്നെ ഒന്നിലധികം പ്രാവശ്യം നിലപാടുകൾ മാറ്റിയ സാഹചര്യത്തിൽ കോണ്‍ഗ്രസിന് വോട്ടു നൽകി ജനങ്ങളുടെ വിലപ്പെട്ട വോട്ടുകൾ പാഴാക്കരുത്. യുപിയിൽ കോണ്‍ഗ്രസ് പോലെയുള്ള പാർട്ടികൾ വോട്ടുകൾ നഷ്ടപ്പെടുത്തുന്നതിനെ ഉപകരിക്കൂ. അതുകൊണ്ട് ജനങ്ങൾ ഒറ്റകെട്ടായി ബിഎസ്പിക്ക് വോട്ട് ചെയ്യണമെന്നും മായവതി പറഞ്ഞു.