ജോധ്പുർ സംഘർഷം: അറസ്റ്റിലായവർ 211 ആയി
Friday, May 6, 2022 2:26 AM IST
ജയ്പുർ: രാജസ്ഥാനിലെ ജോധ്പുരിലുണ്ടായ സാമുദായിക സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 211 പേർ. നഗരത്തിൽ മൂന്നാം ദിവസവും കർഫ്യു തുടരുകയാണ്.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മണ്ഡലമാണ് ജോധ്പുർ. ഈദ് പതാക സ്ഥാപിക്കുന്നതു സംബന്ധിച്ച തർക്കമാണ് കല്ലേറിലും സംഘർഷത്തിലും കലാശിച്ചത്. പത്തു പോലീസുകാർക്കു കല്ലേറിൽ പരിക്കേറ്റു. നിരവധി കടകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു.