കർണാടകയിൽ നേരിയ ഭൂചലനം
Friday, June 24, 2022 12:53 AM IST
ബംഗളൂരു: കർണാടകയിലെ ഹാസനിലും സമീപമേഖലകളിലും നേരിയ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കുടകിലെ സോംവാർപേട്ടിലും അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹാസനിലെ മലുഗനഹള്ളിയാണെന്ന് സംസ്ഥാന ദുരന്തനിവാരണസേനാ കമ്മീഷൻ മനോജ് രാജൻ പറഞ്ഞു. 50 കിലോമീറ്ററിനു താഴെ ചുറ്റളവിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ നാശനഷ്ടസാധ്യത വിരളമാണെന്ന് അദ്ദേഹം പറഞ്ഞു.