അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്കിടെ ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടു ഭീകരരെ വധിച്ചു
Saturday, October 1, 2022 1:14 AM IST
ശ്രീനഗർ: കരസേനയുടെ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്കിടെ ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ടു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു.
ബാരാമുള്ള ജില്ലയിലെ യെദിപോറയിൽ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടൽ. പട്ടാനിലെ ഹൈദർബെയ്ഗിൽ വ്യാഴാഴ്ച നടന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്കു നേരേ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടുവെന്നും എന്നാൽ, ഭീകരരുടെ പദ്ധതി തകർത്തുവെന്നും ബാരാമുള്ള എസ്എസ്പി റായീസ് ഭട്ട് പറഞ്ഞു. ഒരു എകെഎസ്-74യു റൈഫിളും ഒരു കൈത്തോക്കും ഏറ്റുമുട്ടൽസ്ഥലത്തുനിന്നു കണ്ടെടുത്തു.