ഐഎസ് ബന്ധം തെളിയിക്കുന്നതിൽ എൻഐഎയ്ക്കു വീഴ്ച
Sunday, October 2, 2022 1:09 AM IST
മുംബൈ: ഐഎസ് ബന്ധത്തിന്റെ പേരിൽ 2016 ൽ ദേശീയ അന്വേഷണസംഘം അറസ്റ്റ്ചെയ്ത അർഷി ഖുറേഷി എന്നയാളെ മുംബൈയിലെ പ്രത്യേക എൻഐഎ കോടതി കുറ്റവിമുക്തനാക്കി.
വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായകിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ ജീവനക്കാരനായ അർഷി ഖുറേഷി യുവാക്കളെ ഐഎസിലേക്ക് ചേർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു എൻഐഎയുടെ ആരോപണം.