മോദിയുടെ അമ്മ ഹീരബെൻ വോട്ട് രേഖപ്പെടുത്തി
മോദിയുടെ അമ്മ ഹീരബെൻ വോട്ട് രേഖപ്പെടുത്തി
Tuesday, December 6, 2022 1:40 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​മ്മ ഹീ​​​ര ബെ​​​ൻ ഗാ​​​ന്ധി​​​ന​​​ഗ​​​ർ സി​​​റ്റി​​​യി​​​ലെ റെ​​​യ്സാ​​​ൻ ഗ്രാ​​​മ​​​ത്തി​​​ലു​​​ള്ള പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഈ ​​​വ​​​ർ​​​ഷം ജൂ​​​ണി​​​ൽ നൂ​​​റു​​​വ​​​യ​​​സു​​​തി​​​ക​​​ഞ്ഞ ഹീ​​​രാ​​​ബെ​​​ൻ ഇ​​​ള​​​യ​​​മ​​​ക​​​ൻ പ​​​ങ്ക​​​ജ് മോ​​​ദി​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മൊ​​​പ്പം വീ​​​ൽ​​​ചെ​​​യ​​​റി​​​ലെ​​​ത്തി​​​യാ​​​ണ് വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ​​​ത്തി​​​യ മോ​​​ദി, പ​​​ങ്ക​​​ജ് മോ​​​ദി​​​ക്കൊ​​​പ്പം താ​​​മ​​​സി​​​ക്കു​​​ന്ന അ​​​മ്മ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് അ​​​നു​​​ഗ്ര​​​ഹം തേ​​​ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.