രണ്ടാം രാഷ്ട്രീയ ഭാരതയാത്ര ഉണ്ടാകും: വേണുഗോപാൽ
Tuesday, January 31, 2023 12:46 AM IST
ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ രണ്ടാം രാഷ്ട്രീയഘട്ടം ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അടുത്ത യാത്രയുടെ രൂപവും ഭാവവും തീയതിയും തീരുമാനിച്ചിട്ടില്ലെങ്കിലും തീർച്ചയായും തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ യാത്രയാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യയിലും അവസാന ഘട്ടത്തിൽ ജമ്മു കാഷ്മീരിലും രാഹുൽ ഗാന്ധിക്കു ലഭിച്ച വൻ ജനപിന്തുണ ഇതുവരെ ബിജെപി കെട്ടിപ്പടുത്ത ആഖ്യാനം മാറുന്നുവെന്ന സൂചനയാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി.