മോഷ്ടാവ് കോടതി സമുച്ചയത്തിൽനിന്ന് പണം കവർന്നു
Thursday, February 2, 2023 1:50 AM IST
പനാജി (ഗോവ): കോടതിക്കെട്ടിടത്തിലെ തൊണ്ടിമുതൽ സൂക്ഷിപ്പു മുറിയിൽ കടന്ന മോഷ്ടാവ് കേസ് രേഖകളും പണവും കവർന്നു. പനാജിയിലെ ജില്ലാ, സെഷൻസ് കോടതി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് കവർച്ച നടന്നത്.