സ്ഫോടകവസ്തു സൂക്ഷിച്ച വീപ്പ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു
Thursday, February 2, 2023 1:50 AM IST
താനെ: സ്ഫോടകവസ്തു സൂക്ഷിച്ചിരുന്ന വീപ്പ പൊട്ടിത്തെറിച്ച് ആക്രി ശേഖരിക്കുന്ന രണ്ടുപേർ മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡൈതലിൻ ഗ്ലൈകോൾ എന്ന രാസവസ്തു സൂക്ഷിച്ചിരുന്ന വീപ്പയാണ് പൊട്ടിത്തെറിച്ചത്.
വീപ്പയ്ക്കു സമീപം നിന്ന് തൊഴിലാളികളിലൊരാൾ സിഗരറ്റ് കത്തിച്ചപ്പോൾ സ്ഫോടനമുണ്ടായതെന്നാണ് നിഗമനം. തീപിടിത്തമുണ്ടായ ഉടൻതന്നെ അഗ്നിശമനസേനാംഗങ്ങൾ എത്തി തീയണച്ചു.