ഒരു റാങ്ക്, ഒരു പെൻഷൻ: രേഖകൾ മുദ്രവച്ച കവറിൽ വേണ്ടെന്ന് ചീഫ് ജസ്റ്റീസ്
Tuesday, March 21, 2023 1:46 AM IST
ന്യൂഡൽഹി: കോടതിയിൽ മുദ്രവച്ച കവറിൽ രേഖകൾ കൈമാറുന്നത് ജുഡീഷൽ നടപടികളുടെ മൗലിക തത്വങ്ങൾക്ക് എതിരാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
മുദ്രവച്ച കവറിൽ രേഖകൾ കൈമാറുന്നത് അവസാനിപ്പിക്കാൻ നടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതിരോധ സൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ചവർക്ക് ’ഒരു റാങ്ക്, ഒരു പെൻഷൻ’ പദ്ധതി പ്രകാരമുള്ള കുടിശിക നൽകുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ വിശദീകരണം അറ്റോർണി ജനറൽ മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.