ഡൽഹി ഓർഡിനൻസ്: കോൺഗ്രസ് എഎപിയെ പിന്തുണച്ചേക്കില്ല
Tuesday, May 30, 2023 1:43 AM IST
ന്യൂഡൽഹി: പ്രത്യേക ഓർഡിനൻസിലൂടെ ഡൽഹിയുടെ അധികാരം കവർന്നെടുക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരേ ആം ആദ് മി പാർട്ടിക്കൊപ്പം കോൺഗ്രസ് സഹകരിക്കില്ലെന്നു സൂചന.
വിഷയത്തിൽ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എല്ലാ പ്രതിപക്ഷനേതാക്കളുമായും കൂടിക്കാഴ്ച നടത്തിവരികയാണ്. കോൺഗ്രസിന്റെ പിന്തുണ തേടി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽഗാന്ധിയുമായും കൂടിക്കാഴ്ചയ്ക്കു കേജരിവാൾ സമയം ചോദിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഡൽഹിയിലെയും പഞ്ചാബിലെയും നേതാക്കളെ ഖാർഗെ ഇന്നലെ ഡൽഹിക്കു വിളിപ്പിക്കുകയും വിഷയം ചർച്ച ചെയ്യുകയുമുണ്ടായി. ഒരുകാരണവശാലും ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കരുതെന്നാണ് ഇരു സംസ്ഥാനത്തെയും നേതാക്കൾ ആവശ്യപ്പെട്ടത്. എഎപിയുമായി ഒരു സഖ്യവും വേണ്ടെന്നും നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു.