വ്യോമസേനാ വിമാനം തകർന്നു; പൈലറ്റുമാർ രക്ഷപ്പെട്ടു
Friday, June 2, 2023 1:07 AM IST
ചാമരാജനഗർ (കർണാടക): വ്യോമസേനയുടെ പരിശീലന വിമാനം ചാമരാജനഗർ ജില്ലയിലെ തുറസായ സ്ഥലത്തു തകർന്നുവീണു. വിമാനം തകർന്നു വീഴുന്നതിനു മുന്പ് പൈലറ്റുമാർ സുരക്ഷിതമായി പാരഷൂട്ട് ഉപയോഗിച്ചു പുറത്തുചാടി.
ബംഗളൂരു വ്യോമസേനാ താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം ബോഗപുര ഗ്രാമത്തിലാണു തകർന്നു വീണത്. വിമാനം തുറസായ സ്ഥലത്തു തകർന്നുവീണതുകൊണ്ട് വൻദുരന്തം ഒഴിവായെന്നും തേജ്പാൽ, ഭൂമിക എന്നീ പൈലറ്റുമാരാണ് അപകടസമയത്തു വിമാനം പറത്തിയതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
സ്ഥിരം പരിശീലനപ്പറക്കലിനിടെ, വ്യോമസനേയുടെ കിരൺ പരിശീലന വിമാനമാണ് ചാമരാജനഗറിനു സമീപം തകർന്നു വീണത്.