ഗുജറാത്തിൽ വ്യാജ ആയുർവേദ സിറപ്പ് കുടിച്ച് അഞ്ചു പേർ മരിച്ചു
Friday, December 1, 2023 2:20 AM IST
നദിയാദ്: ഗുജറാത്തിലെ ഖേഡ ജില്ലയിൽ മീഥൈൽ ആൽക്കഹോൾ ചേർത്ത ആയുർവേദ സിറപ്പ് കുടിച്ച് ചികിത്സയിലിരുന്ന അഞ്ചു പേർ മരിച്ചു. 28, 29 തീയതികളായിരുന്നു ഇവരുടെ മരണം.
ആയുർവേദ സിറപ്പിനൊപ്പം മീഥൈൽ ആൽക്കഹോൾ ചേർത്താൻ വിഷസമാനമാകും. നദിയാദിലെ ബിലോറ ഗ്രാമത്തിലുള്ള പച്ചക്കറിക്കടയിൽനിന്ന് 50 പേർക്ക് ഈ സിറപ്പ് നല്കിയതായി പോലീസ് കണ്ടെത്തി. പിന്നീട് കടയുടമ ഉൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.