എൻ.വി. എൽദോ വൈഎംസിഎ ജനറൽ സെക്രട്ടറി
Thursday, February 29, 2024 12:32 AM IST
ന്യൂഡൽഹി: വൈഎംസിഎ ദേശീയ ജനറൽ സെക്രട്ടറിയായി എറണാകുളം നെടുന്പാശേരി സ്വദേശി എൻ.വി. എൽദോ തെരഞ്ഞെടുക്കപ്പെട്ടു.
133 വർഷത്തെ പ്രവർത്തനപാരന്പര്യമുള്ള വൈഎംസിഎയുടെ 25-ാമത് ജനറൽ സെക്രട്ടറിയും ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയുമാണ് നെടുംതള്ളിൽ കുടുംബാംഗമായ എൽദോ.