വ്യോമസേനാ ഹെലികോപ്റ്റർ വെള്ളക്കെട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തി
Thursday, October 3, 2024 1:21 AM IST
മുസാഫർപുർ: ബിഹാറിൽ വെള്ളപ്പൊക്ക ദുരന്ത ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന വ്യോമസേനയുടെ കോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് ഓറൈ ബ്ലോക്കിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് അടിയന്തര ലാൻഡിംഗ് നടത്തി.
നാട്ടുകാരുടെ സഹായത്തോടെയാണ് ഹെലികോപ്റ്ററിലുണ്ടാ യിരുന്ന നാലു സൈനികരെയും സുരക്ഷിതമായി പുറത്തെത്തിച്ചതെന്നു സീനിയർ പോലീസ് സൂപ്രണ്ട് രാകേഷ് കുമാർ പറഞ്ഞു.