പ്രവാസികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഇന്നു ഡൽഹിയിൽ സമരം
Thursday, July 24, 2025 2:09 AM IST
ന്യൂഡൽഹി: പ്രവാസികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഇന്ത്യൻ പ്രവാസി മൂവ്മെന്റ് ഖത്തർ ജയിലിലെ ഇന്ത്യൻ തടവുകാരുടെ ബന്ധുക്കൾക്കൊപ്പം ഡൽഹി ജന്തർ മന്ദറിൽ ഇന്നു രാവിലെ 10.30 മുതൽ സമരം നടത്തും. കെ.സി. വേണുഗോപാൽ എംപി സമരം ഉദ്ഘാടനം ചെയ്യും.
രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഷാഫി പറന്പിൽ, ജോണ് ബ്രിട്ടാസ്, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയ കേരളത്തിൽനിന്നുള്ള എംപിമാരും ഖത്തറിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസും സമരത്തിൽ പങ്കെടുക്കും.