പാപ്പുവ പ്രവിശ്യയിൽ പ്രളയം; 63 മരണം
Monday, March 18, 2019 12:51 AM IST
ജയപുര: ഇന്തോനേഷ്യയുടെ കിഴക്കൻ മേഖലയിലെ പാപ്പുവ പ്രവിശ്യയിൽ കനത്തമഴയും പ്രളയവും നാശം വിതച്ചു. പ്രവിശ്യാ തലസ്ഥാനമായ ജയപുരയ്ക്കു സമീപം സെന്റാനിയിൽ പേമാരിയും മണ്ണിടിച്ചിലും ഉണ്ടായി. പ്രളയദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 63ആയി. 59 പേർക്കു പരിക്കേറ്റു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ ഏജൻസി വക്താവ് സുടോപോ പുരവോ നുഗ്രഹോ അറിയിച്ചു.
ജയപുരയിലെ വിമാനത്താവളത്തിൽ ഒരു വിമാനം തകർന്ന നിലയിൽ കാണപ്പെട്ടു. സ്വതന്ത്രരാജ്യമായ പാപ്പുവ ന്യൂഗിനിക്കു സമീപമാണ് ഇന്തോനേഷ്യയിലെ പാപ്പുവ പ്രവിശ്യ.