ഒരു മീറ്റർ ഉയരമുള്ള തത്തയുടെ ഫോസിൽ കണ്ടെത്തി
Wednesday, August 7, 2019 11:15 PM IST
വെല്ലിംഗ്ടൺ: ഒരു മീറ്റർ ഉയരവും ഏഴു കിലോ ഭാരവുമുള്ള തത്ത ജീവിച്ചിരുന്നതിനു തെളിവ്. ന്യൂസിലൻഡിൽ 2008ൽ കണ്ടെത്തിയ ഫോസിലുകൾ ഭീമൻ തത്തയുടേതാണെന്ന അനുമാനത്തിൽ ശാസ്ത്രലോകം എത്തി. ഹെരാക്ലീസ് എന്നാണ് തത്തയ്ക്കു പേരിട്ടിരിക്കുന്നത്. ഗ്രീക്ക് ഐതിഹ്യത്തിലെ ഭീമൻ ഹെർക്കുലീസിന്റെ മറ്റൊരു പേരാണ് ഹെരാക്ലീസ്.
1.9 കോടി വർഷം മുന്പാണ് ഭീമൻതത്ത ജീവിച്ചിരുന്നതെന്ന് കരുതുന്നു. 2008ൽ കണ്ടെത്തിയ എല്ലുകൾ പുരാതനകാലത്തെ പരുന്തിന്റേതാകാം എന്നാണു കരുതിയിരുന്നത്. ഈ വർഷമാദ്യം വീണ്ടും നടത്തിയ പഠനത്തിലാണ് തത്തയുടേതാണെന്നു സ്ഥിരീകരിച്ചത്.