പത്തുപേർക്കു പരിക്കേറ്റു
Wednesday, August 7, 2019 11:15 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഹ്വാ പ്രവിശ്യയിലെ നൗഷേരയിൽ ബോംബ് സ്ഫോടനത്തിൽ അഞ്ചു പോലീസുകാർ ഉൾപ്പെടെ പത്തുപേർക്കു പരിക്കേറ്റു. ഇവിടെ ഒരു വീടിനു സമീപം കാണപ്പെട്ട ബോംബ് നിർവീര്യമാക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപപ്രദേശങ്ങളിലെല്ലാം പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.