പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാൻ ജനങ്ങൾ വൻ ഭൂരിപക്ഷം തന്നു: മോദി
Saturday, August 24, 2019 12:14 AM IST
പാരിസ്: കേവലം സർക്കാർ രൂപവത്കരിക്കാൻ മാത്രമല്ല പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാനാണ് ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്വൈര്യ ജീവിതത്തിനുള്ള ഇടവും വ്യവസായ സൗഹൃദവുമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് യുനെസ്കോ ഹെഡ്ക്വാർട്ടേഴ്സിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു.
1950, 1960 വർഷങ്ങളിൽ ഫ്രാൻസിലുണ്ടായ എയർ ഇന്ത്യ വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.