രാജ്യം വിടാൻ ശ്രമിച്ചതിനു ശിക്ഷ
Monday, September 9, 2019 12:19 AM IST
അൽഐൻ: യാത്രാവിലക്ക് നിലനിൽക്കെ നാടുവിടാൻ ശ്രമിച്ച കേസിൽ വ്യവസായി ബൈജു ഗോപാലനു തടവുശിക്ഷ. ഒരു മാസം തടവും നാടു കടത്തലുമാണ് അൽഐൻ ക്രിമിനൽ കോടതി വിധിച്ച ശിക്ഷ. രാജ്യത്ത് 20 കോടി രൂപയുടെ സാന്പത്തിക കേസ് നിലനിൽക്കുന്നതിനാൽ ഒരു മാസത്തെ തടവ് പൂർത്തിയായാലും ബൈജുവിനു രാജ്യംവിടാൻ കഴിയില്ല. ചെന്നൈ സ്വദേശിനി നൽകിയ കരാർ ലംഘന കേസിലാണു ബൈജുവിനു യാത്രാവിലക്കുള്ളത്.