രക്ഷാകപ്പലിന് നങ്കൂരമിടാൻ അനുമതി നല്കി ഇറ്റലി
Saturday, September 14, 2019 11:01 PM IST
റോം: കടലിൽനിന്നു രക്ഷിച്ച 82 അഭയാർഥികളെ കയറ്റിയ ഓഷൻ വൈക്കിംഗ് എന്ന കപ്പലിന് ലാംപഡൂസ ദ്വീപിൽ നങ്കൂരമിടാൻ ഇറ്റലിയിലെ പുതിയ സർക്കാർ അനുമതി നല്കി. അഫ്രിക്കയിൽനിന്നു യൂറോപ്പിലേക്കു കുടിയേറാൻ ശ്രമിക്കവേ മെഡിറ്ററേനിയൻ കടലിൽ അപകടത്തിൽപ്പെട്ട 82 പേരാണ് കപ്പലിലുള്ളത്. ഇറ്റലിയിലെ മുൻ ആഭ്യന്തരമന്ത്രി മത്തെയോ സാൽവീനി കടുത്ത കുടിയേറ്റവിരുദ്ധനായിരുന്നതിനാൽ ഇത്തരം രക്ഷാ കപ്പലുകൾ അടുക്കാൻ അനുമതി നിഷേധിച്ചിരുന്നു.