പണമില്ലാതെ യുഎൻ ഞെരുക്കത്തിൽ
Wednesday, October 9, 2019 12:44 AM IST
ന്യൂയോർക്ക്: ബജറ്റിന്റെ 70ശതമാനം തുകയേ അംഗരാഷ്ട്രങ്ങളിൽ നിന്നു ലഭിച്ചിട്ടുള്ളുവെന്നും ഈ മാസാവസാനത്തോടെ പണത്തിനു ബുദ്ധിമുട്ടു നേരിടുമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കണമെങ്കിൽ മറ്റെന്തെങ്കിലും മാർഗം തേടേണ്ടിവരുമെന്ന് യുഎന്നിലെ 37000 ജീവനക്കാർക്കുള്ള കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
23കോടി ഡോളറിന്റെ കമ്മിയാണ് സെപ്റ്റംബർ അവസാനം രേഖപ്പെടുത്തിയത്. ചെലവു ചുരുക്കലിന്റെ ഭാഗമായി കോൺഫ്റൻസുകൾ മാറ്റിവയ്ക്കുക, യാത്രകൾ കുറയ്ക്കുക, സേവനങ്ങൾ ചുരുക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് ഗുട്ടെറസ് പറഞ്ഞു. യുഎന്നിന്റെ 2018-19ലെ പ്രവർത്തനച്ചെലവ് 540 കോടി ഡോളർ വരും. ഇതിന്റെ 22ശതമാനം നൽകുന്നത് യുഎസാണ്.