ഗുപ്താ കുടുംബത്തിനെതിരേ യുഎസ് ഉപരോധം
Friday, October 11, 2019 12:24 AM IST
വാഷിംഗ്ടൺ ഡിസി: ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ബിസിനസ് കുടുംബമായ ഗുപ്താമാർക്ക് എതിരേ യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇന്ത്യയിൽ വേരുകളുള്ള ഗുപ്ത കുടുംബത്തിനെതിരേ ദക്ഷിണാഫ്രിക്കയിൽ അഴിമതിക്കേസുകളുണ്ട്.
രാഷ്ട്രീയക്കാർക്കും മറ്റും കൈക്കൂലി നൽകി വൻ കോൺട്രാക്ടുകൾ തട്ടിയെടുത്ത ഗുപ്താകുടുംബം ദക്ഷിണാഫ്രിക്കൻ ജനതയെ കൊള്ളയടിക്കുകയായിരുന്നുവെന്ന് യുഎസ് ട്രഷറി അണ്ടർ സെക്രട്ടറി സിഗാൽ മണ്ഡേൽക്കർ പ്രസ്താവനയിൽ പറഞ്ഞു. ഗുപ്താ കുടുംബത്തിനും അവരുടെ കൂട്ടാളികളായ സലിംഎസായ്ക്കുമെതിരേയാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്.