ഹോങ്കോംഗിൽ സമരക്കാരും പോലീസും ഏറ്റുമുട്ടി
Monday, October 14, 2019 12:34 AM IST
ഹോങ്കോംഗ്: മുഖംമൂടി ധരിച്ച സമരക്കാർ ബെയ്ജിംഗിനെ അനുകൂലിക്കുന്നവരുടെ ബിസിനസ് സ്ഥാപനങ്ങളിൽ ആക്രമണം നടത്തി. പോലീസും സമരക്കാരും തമ്മിൽ പലേടത്തും ഏറ്റുമുട്ടി. ഒരു പോലീസുകാരന്റെ കഴുത്തിൽ മുറിവേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമരാനുകൂലിയുടെ മർദനമേറ്റ മറ്റൊരാളുടെ ചിത്രവും പ്രാദേശിക ടിവി സംപ്രേഷണം ചെയ്തു. പോലീസിനെ സഹായിച്ചെന്നു സംശയിക്കുന്ന ഒരു സ്ത്രീയെ സമരക്കാർ തല്ലിച്ചതച്ചു. ഒരു ഡസൻ സ്ഥലങ്ങളിൽ പ്രകടനങ്ങൾ നടത്തപ്പെട്ടു. രണ്ടിടത്ത് ടീയർഗ്യാസ് പ്രയോഗിച്ചെന്നു പോലീസ് അറിയിച്ചു.
ചൈനയുമായുള്ള കുറ്റവാളിക്കൈമാറ്റക്കരാർ ബില്ലിനെതിരേ തുടങ്ങിയ പ്രക്ഷോഭം ബിൽ വേണ്ടെന്നു വച്ചിട്ടും കൂടുതൽ ജനാധിപത്യാവകാശങ്ങൾ ഉന്നയിച്ച് തുടരുകയാണ്.
മുഖംമൂടി ധരിച്ചുള്ള പ്രകടനം വിലക്കിയെങ്കിലും സമരക്കാർ വകവയ്ക്കുന്നില്ല.