ചിലിയിൽ മൂന്നു മരണം; മെട്രോ ചാർജ് കുറച്ചു
Monday, October 21, 2019 12:28 AM IST
സാന്റിയാഗോ: ചിലിയിലെ മെട്രോ ചാർജ് വർധനയ്ക്ക് എതിരേ ആരംഭിച്ച സമരം അക്രമാസക്തമായി. സമരക്കാർ വാൾമാർട്ട് സ്റ്റോറിനു തീവച്ചതിനെത്തുടർന്നു മൂന്നു പേർ മരിച്ചു. ഇന്നലെ ചിലിയൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേരാ ചാർജ് വർധന പിൻവലിച്ചു.
രണ്ടു ദിവസം മുന്പ് ആരംഭിച്ച സമരം നേരിടാൻ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സൈനികർ തലസ്ഥാനമായ സാന്റിയാഗോയിൽ പട്രോളിംഗ് നടത്തി. വെള്ളിയാഴ്ച നിർത്തിവച്ച മെട്രോ സർവീസ് ഇനി എന്നു പുനരാരംഭിക്കുമെന്നു വ്യക്തമല്ല. എന്റെ നാട്ടുകാരുടെ ആവശ്യം ഞാൻ വിനയത്തോടെ സ്വീകരിക്കുന്നു- മെട്രോ ചാർജ് വർധന പിൻവലിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ പ്രസിഡന്റ് പിനേരാ പറഞ്ഞു.